ഇരിട്ടി
കോളിക്കടവിനടുത്ത നാരായണിത്തട്ടിലെ കുന്നിൻമുകളിൽ ചെങ്കൽ പണകളിൽ നിറയെ വെള്ളക്കെട്ട്. ഇത് അപകടത്തിനിടയാക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. കുന്നിന് താഴെയും ചരിവുകളിലും കഴിയുന്ന നിരവധി വീട്ടുകാർ ഭീതിയിലാണ്. കോൺഗ്രസ് നേതാവിന്റെ പേരിലുള്ള സ്ഥലത്താണ് കൂടുതൽ പണകൾ മണ്ണ് മൂടാത്ത നിലയിലുള്ളത്. കോളേജിനെന്ന പേരിൽ നേടിയ സ്ഥലം കല്ലുകൊത്തി കുഴിച്ച നിലയിലാണിപ്പോൾ.
ഏക്കർ കണക്കിന് സ്ഥലത്ത് ഈ മേഖലയിൽ ചെങ്കൽ പണകളുണ്ട്. അധികവും മൂടാത്തവ. മണ്ണിടിച്ചിലൊ മറ്റൊ ഉണ്ടായാൽ താഴ്‌വരയിലെതടക്കമുള്ള വീടുകളും നിർമിതികളും കൃഷിയിടങ്ങളും നാമാവശേഷമാകും. ചെന്നലോട്, വട്ട്യറ, നുച്ചാട്കുന്ന്, കോളിക്കടവ് മേഖലകളിലെ കുടുംബങ്ങൾ കനത്ത ആശങ്കയിലാണ്. ഈ പണകളിൽ ചിലർ പണംവാങ്ങി മാലിന്യം നിറയ്‌ക്കുന്നുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശം മണ്ണിട്ട് മൂടി സുരക്ഷിതമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥല ഉടമകൾക്ക് നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി രജനി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..