23 December Monday

കർക്കടക വാവ്‌ 
ബലിതർപ്പണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കർക്കടക വാവ് ദിവസം പയ്യാമ്പലം കടപ്പുറത്തുനടന്ന ബലിതർപ്പണം ഫോട്ടോ/സുമേഷ് കോടിയത്ത്

കണ്ണൂർ
കർക്കടകവാവിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും കടൽതീരങ്ങളിലും  ബലിതർപ്പണംനടന്നു.  കണ്ണൂർ പയ്യാമ്പലം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, തോട്ടട കടപ്പുറം, ചൊവ്വ ശിവക്ഷേത്രം, തലശേരി ജ​ഗന്നാഥ ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം ,തലായി കടപ്പുറം,  കൊട്ടിയൂർ അമ്പലം, പയ്യാവൂർ വാസവപുരം മഹാവിഷ്ണു ക്ഷേത്രം  എന്നിവിടങ്ങളിലെല്ലാം പുലർച്ചെ 5.30 ഓടെ  ചടങ്ങുകളാരംഭിച്ചു.  പയ്യാമ്പലത്ത് വിവിധ സംഘടനകൾ തർപ്പണത്തിന് സൗകര്യമൊരുക്കി. പൊലീസ്, അ​ഗ്നിരക്ഷാ സേന, ലൈഫ് ​ഗാർഡുമാരുമുണ്ടായി.  ഐആർപിസി വളന്റിയർമാരുടെ സേവനവും   വൈദ്യസഹായവും  ലഭ്യമാക്കി.  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ എന്നിവരെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top