കണ്ണൂർ
കേരള സ്റ്റേറ്റ് കൈത്തറി തൊഴിലാളി കൗൺസിൽ (സിഐടിയു) നേതൃത്വത്തിൽ കണ്ണൂരിലെ ഹാൻവീവ് ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കൈത്തറി തൊഴിലാളികൾക്ക് കൃത്യമായി തൊഴിൽ നൽകുക, ബോണസ് തൊഴിലാളികൾക്ക് രണ്ടുതരം നൽകുന്നത് അവസാനിപ്പിക്കുക, വേതനം ആഴ്ചയിൽ കൃത്യമായി നൽകുക, ഡിഎ പൂർണമായി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. പി ശ്രീധരൻ അധ്യക്ഷനായി. കോയിപ്രത്ത് രാജൻ സംസാരിച്ചു. കുടുവൻ പത്മനാഭൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..