19 December Thursday

പിണറായി റസ്‌റ്റ്‌ഹൗസിന്‌ കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

പിണറായി കമ്പനിമെട്ടയിൽ നിർമിക്കുന്ന ഗവ. റസ്‌റ്റ്‌ ഹൗസിന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് കല്ലിടുന്നു

 പിണറായി 

പിണറായി റസ്‌റ്റ്‌ ഹൗസ്‌ നിർമാണം തുടങ്ങി.  പൊതുജനങ്ങള്‍ക്ക് കുറഞ്ഞചെലവില്‍ മികച്ച താമസസൗകര്യം ലഭ്യമാക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ റസ്‌റ്റ്‌ ഹൗസിന് മന്ത്രി  പി എ മുഹമ്മദ് റിയാസ് കല്ലിട്ടു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.  5.8 കോടി രൂപ ചെലവിലാണ്‌  നിര്‍മാണം.  കമ്പനിമെട്ടയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഒരേക്കര്‍ അഞ്ചുസെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ റസ്‌റ്റ്‌ ഹൗസും  റെസ്റ്റോറന്റും ഒരുങ്ങുക. പിണറായി ഇന്‍ഡസ്ട്രിയല്‍ കോ-–-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
തലശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ഗീത, കെ കെ രാജീവന്‍, എൻ കെ രവി, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,  എ രാജീവന്‍,  കെ ശശിധരന്‍, സി എന്‍ ഗംഗാധരന്‍, സി കെ ഗോപാലകൃഷ്ണന്‍, വി കെ ഗിരിജന്‍, പി പി നാസര്‍, കെ കെ അബ്ദുള്‍ സത്താര്‍, വി സി വാമനന്‍, ജയപ്രകാശന്‍, ആര്‍ കെ ഗിരിധരന്‍,  എം ഉദയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top