23 December Monday

മാരകായുധങ്ങളുമായി വീട്ടിൽകയറി അക്രമം: 
8 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

 തളിപ്പറമ്പ്‌

മാരകായുധങ്ങളുമായി വീട്ടിൽകയറി കുടുംബനാഥനെയും മക്കളെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ എട്ട് യുവാക്കൾ അറസ്റ്റിൽ. മുയ്യത്തെ കെ അബ്ദുവിന്റെ പരാതിയിലാണ് അറസ്‌റ്റ്‌. പുളിമ്പറമ്പ് സ്വദേശികളായ പി പി റിഷാൻ (24), എം വി അംഗിത് (27), പി ശ്യാമിൽ (27), പി വി മുഹമ്മദ് റമീസ് (36), എ പി മുഹമ്മദ് ഷബീർ (27), സി മുഹമ്മദ് ജഫ്രിൻ (27), പട്ടുവം സ്വദേശി കെ സുജിൻ (24), ചവനപ്പുഴ സ്വദേശി എ പി മുഹമ്മദ് സിനാൻ (27) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരി അറസ്റ്റു ചെയ്തത്. 
തിങ്കൾ വൈകിട്ട്‌ മുയ്യം സ്കൂളിന് സമീപത്തെ കെ അബ്ദു, മക്കളായ മഹ്ഷൂഖ്‌, മിദ്‌ലജ്‌, ബന്ധു കരീം എന്നിവരെ  മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ്‌ നാട്ടുകാർ എത്തിയതോടെ മൂന്നുപേർ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  രക്ഷപെട്ടവരെ പൊലിസ് പുളിമ്പറമ്പിൽനിന്ന്‌  പിടികൂടി. പരിക്കേറ്റ അബ്ദു, മഹ്ഷൂഖ്‌ എന്നിവർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സതേടി. പ്രതികളെ തളിപ്പറമ്പ്‌ കോടതി റിമാൻഡുചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top