27 December Friday

കെജിഎൻഎ ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

 എരിപുരം 

കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) 67–-ാ മത് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ കൗൺസിൽ യോഗം  എരിപുരം പിസിസി മെമ്മോറിയൽ ഹാളിൽ  സംസ്ഥാന സെക്രട്ടറി  ടി ടി ഖമറുസ്സമാൻ  ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് പി ആർ സീന അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം ടി വി ദീപ  സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി പ്രീത  സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ വി  പുഷ്പജ  പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി പി സാജൻ  കണക്കും അവതരിപ്പിച്ചു. 
കെ എം ജിഷ സ്വാഗതവും സി ജി സുധർമ നന്ദിയും പറഞ്ഞു. ബുധനാഴ്ച   ടി വി രാജേഷ് സമ്മേളനം  ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി ഷീനയും പ്രതിനിധി സമ്മേളനം  ഷൈനി ആന്റണിയും ഉദ്ഘാടനം ചെയ്യും.  സമാപനറാലിക്ക് ശേഷം  പൊതുസമ്മേളനം പഴയങ്ങാടി ബസ്‌ സ്റ്റാൻഡിൽ  എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top