26 December Thursday

ട്രാഫിക്‌ പിഴകൾ തീർപ്പാക്കി
ഇ ചലാൻ അദാലത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

തളിപ്പറമ്പ്‌

റൂറൽ ജില്ലാ പൊലീസും മോട്ടോർ വാഹനവകുപ്പും  സംയുക്തമായി    തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ  ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി. 
2021 മുതൽ നൽകിയ ട്രാഫിക് പിഴകളിൽ യഥാസമയം പിഴയടക്കാൻ സാധികാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവ  തീർപ്പാക്കുന്നതിനാണ്‌  അദാലത്ത്‌. ആദ്യദിനം 816 ചലാനിൽ  6,47,500 രൂപ ലഭിച്ചു.  
എംവിഡിയുടെ 411 ചലാനിൽ 4,32,250 രൂപയും പൊലീസിന്റെ 405 എണ്ണത്തിൽ  2,15,250 രൂപയുമാണ്‌ കിട്ടിയത്‌. 
ശനിയാഴ്‌ച സമാപിക്കും.  എൻഫോസ്‌മെന്റ് ആർടിഒ ബി സാജു,  എഎസ്‌പി എം വി വിനോദ്,  ജോ. ആർടിഒ ഷാനവാസ് കരീം, എംവിഐമാരായ പി വി രതീഷ്, സുനേഷ് പുതിയ വീട്ടിൽ, വി പ്രജിത്ത്, കെ എ സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top