മയ്യിൽ
കാർഷിക മേഖലയിലെ മികവിന് മുല്ലക്കൊടി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് അംഗീകാരം. 2023–--24 വർഷത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ കാർഷികരംഗത്തെ മികച്ച പ്രവർത്തനത്തിന് ജില്ലയിൽ രണ്ടാംസ്ഥാനം ബാങ്കിനാണ്. മയ്യിൽ, കൊളച്ചേരി, നാറാത്ത്, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ 150 ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കി മികച്ച വിളവുണ്ടാക്കിയാണ് ബാങ്ക് നേട്ടം കൊയ്‌തത്. ‘ഉർവരം' എന്ന പേരിൽ പ്രാദേശിക കർഷക കൂട്ടായ്മകളെ കോർത്തിണക്കി മികച്ച സംഘാടനമാണ് നടത്തിയത്. നേരിട്ട് ചെയ്യുന്നതോടൊപ്പം ധനസഹായം നൽകി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉൽപ്പാദിപ്പിച്ച നെല്ല് അരി, അവിൽ, പുട്ടുപൊടി തുടങ്ങി നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങളായി വിപണിയിലെത്തിക്കുന്നു. ബാങ്ക് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗജന്യമായി പച്ചക്കറിതൈ ചട്ടിയുൾപ്പടെ നൽകി പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞു. ആറിന് ജില്ലാ പഞ്ചായത്ത് ഹാളിലെ ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദ് പുരസ്‌കാരം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..