തളിപ്പറമ്പ്
തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരന്നപ്പോൾ പെരുഞ്ചെല്ലൂരിൽ ബൊമ്മക്കൊലു ഉത്സവം തുടങ്ങി. ചിറവക്ക് പി നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിലാണ് രണ്ടാം ബൊമ്മക്കൊലു ഉത്സവം . രാമായണം, മഹാഭാരതം എന്നിവയിലെ കഥാസന്ദർഭങ്ങൾ, പുരാണം, വേദങ്ങൾ, ഉപനിഷത്തുകൾ, കൃഷ്‌ണലീല, ഗുരുകുല വിദ്യാഭ്യാസം, ഉപനയനം തുടങ്ങിയ മൂവായിരത്തിലധികം ബൊമ്മകളെ അണിനിരത്തിയാണ് ബൊമ്മക്കൊലു ഉത്സവം ഒരുക്കിയത്.
യേശുക്രിസ്തുവിന്റെ ജനനം, മക്ക, നാനാമത ചിഹ്നങ്ങൾ എന്നിവയും ഒരുക്കി. തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ബൊമ്മകളെ ഒരുക്കുന്നത്. ബദരീനാഥ് മുൻ റാവൽ ഈശ്വര പ്രസാദ് നമ്പൂതിരി ഉദ്ഘാടനംചെയ്തു. കലാസംവിധായകൻ ദുന്ദു രഞ്ജീവ് മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ഇ കെ കുഞ്ഞിരാമൻ, മേപ്പള്ളി നാരായണൻ നമ്പൂതിരി, പി സി വിജയരാജൻ, പി വി രാജശേഖരൻ, പ്രമോദ് കുമാർ, ഡോ. കെ വി വത്സലൻ, ഗിരീഷ് പൂക്കോത്ത്, മാത്യു അലക്സാണ്ടർ, ഡോ. രഞ്ജീവ് പുന്നക്കര, അജിത് കൂവോട്, വിനോദ് അരിയേരി, എ കെ ഷഫീഖ്, രാജേഷ് പുത്തലത്ത് എന്നിവർ സംസാരിച്ചു. ഒമ്പതുമുതൽ 12 വരെ വൈകിട്ട് ആറുമുതൽ എട്ടുവരെ പൊതുജനങ്ങൾക്ക് ബൊമ്മക്കൊലു കാണാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..