04 October Friday

ഇരിട്ടി ഇക്കോ പാർക്കിന്‌ 
ഹരിത ടൂറിസം പദവി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

പെരുമ്പറമ്പ്‌ ഇക്കൊ പാർക്ക്‌ ഹരിത ടൂറിസം കേന്ദ്രമാക്കി ഉയർത്തിയതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ നിർവഹിക്കുന്നു

ഇരിട്ടി
വിനോദസഞ്ചാരികൾക്ക്‌ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പെരുമ്പറമ്പിലെ ഇരിട്ടി ഇക്കൊ പാർക്ക്‌ ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രമായി. മാലിന്യമുക്ത നവകേരളം ജനകിയ ക്യാമ്പയിൻ ഭാഗമായി   ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രഖ്യാപനം നിർവഹിച്ചു. മാലിന്യ സംസ്കരണം, ശുദ്ധമായ കുടിവെള്ളം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഊർജ സംരക്ഷണം എന്നിവ സംയോജിപ്പിച്ചുള്ള സംരംഭം എന്ന നിലക്കാണ്‌  പാർക്കിന്‌ ഹരിത ടൂറിസം പദവി നേടാനായത്‌. ജനങ്ങളുടെ തൊഴിൽ സാധ്യത, ജീവിത നിലവാരം ഉയർത്തൽ എന്നിവ ലക്ഷ്യമാക്കിയാണ്‌  പ്രവർത്തനം. സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളാണ് ഹരിത ടൂറിസം പട്ടികയിൽ വികസിപ്പിക്കുന്നത്‌. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ബ്ലോക്കിലെ മാതൃകാ സംരംഭമായി പാർക്കിനെ   തെരഞ്ഞെടുത്തിരുന്നു. 
പഞ്ചായത്ത് പ്രസിഡന്റ്‌ പി രജനി അധ്യക്ഷയായി. ജയപ്രകാശ് പന്തക്ക, പഞ്ചായത്ത് വൈസ് പ്രസിസന്റ് എം വിനോദ്കുമാർ, കെ എൻ പത്മാവതി, അഡ്വ: കെ ഹമീദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പ്രമീള, ബിജു കോങ്ങാടൻ, ജെ സുശീൽ ബാബു, പി അശോകൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top