22 December Sunday
ക്രോസ് കൺട്രി

പയ്യന്നൂരും എസ്‌എൻ 
കോളേജും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

പുരുഷവിഭാഗം ക്രോസ് കൺട്രി മത്സരത്തിൽ ജേതാക്കളായ കണ്ണൂർ എസ്എൻ കോളേജ് ടീം

പയ്യന്നൂർ

കണ്ണൂർ സർവകലാശാല വനിതാ വിഭാഗം  ക്രോസ്‌കൺട്രി ചാമ്പ്യൻഷിപ്പിൽ മൂന്നാംവർഷവും ചാമ്പ്യരായി പയ്യന്നൂർ കോളേജ് ടീം. മഞ്ജിമ, കെ പി ശ്രീതു, കെ വി  സ്നേഹ, ആദിത്യ, കെ ശരണ്യ, മാളവിക എന്നിവർചേർന്നാണ്‌ ഇത്തവണ കപ്പുയർത്തിയത്‌. കോളേജിലെ കായികവിഭാഗം മേധാവി കെ എൻ അജിത്തിന്റെയും അസി. പ്രൊഫ. ഡോ. അമ്പിളി രാഘവന്റെയും നിരന്തര പരിശീലനമാണ് തുടർച്ചയായി മൂന്നാം വർഷവും കോളേജിനെ ഒന്നാമതാക്കിയത്‌. 
 ബികോം അവസാന വർഷ വിദ്യാർഥിനിയായ ചെറുപുഴ സ്വദേശിനി  മഞ്ജിമ  ഒളിമ്പ്യൻ മാത്യുവിന്റെ കീഴിൽ അത്‌ലറ്റിക്സിൽ പരിശീലനംനേടിയാണ്‌  ടീമിൽ ഇടംനേടിയത്‌.  മലപ്പുറം തിരൂർ സ്വദേശിനി കെ പി ശ്രീതു എൻസിസി കാഡറ്റുകൂടിയാണ്‌.  നാഷണൽ ട്രെയിനിങ് ക്യാമ്പിലടക്കം പങ്കെടുത്തിട്ടുണ്ട്. ബിഎസ്‌സി മാത്‌സ്‌ അവസാന വർഷ വിദ്യാർഥിനിയാണ്. ബിഎസ് സി കെമിസ്ട്രി അവസാന വർഷ വിദ്യാർഥിയായ പച്ചേനിയിലെ കെ വി സ്നേഹ സർവകലാശാല ഖൊ ഖൊ ടീമംഗമാണ്. 
സർവകലാശാല അത്‌ലറ്റിക് ടീമംഗം കൂടിയായ ഏഴിലോട്ടെ ആദിത്യ ഹൈജമ്പിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു. ഫങ്‌ഷണൽ ഹിന്ദി രണ്ടാംവർഷ ബിഎ വിദ്യാർഥിനിയായ ആദിത്യ ആദ്യമായാണ് ക്രോസ് കൺട്രി മത്സരത്തിൽ പങ്കെടുത്തത്‌. ബിഎ പൊളിറ്റിക്കൽ സയൻസ് അവസാന വർഷ വിദ്യാർഥിനിയായ രാജപുരം കള്ളാറിലെ കെ ശരണ്യ ഫുട്ബോൾ താരമാണ്.  മലയാളം ബിരുദ വിദ്യാർഥിനി നീലേശ്വരത്തെ മാളവിക ഖൊ - ഖൊ ദേശീയ താരമാണ്.  പുരുഷ വിഭാഗത്തിൽ മുഹമ്മദ് സബീൽ, മുഹമ്മദ്‌ സാഹിർ, ആൽഫി വിമിത്ത് എന്നിവരടങ്ങുന്ന പയ്യന്നൂർ കോളേജ് ടീം രണ്ടാംസ്ഥാനവും നേടി.
കണ്ണൂർ 
കഴിഞ്ഞ വർഷം നഷ്ടമായ കണ്ണൂർ സർവകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ്‌ തിരിച്ചുപിടിച്ചാണ്‌ എസ്‌എൻ കോളേജ്‌ കിരീടം ചൂടിയത്‌. അഭിനവ് കേളോത്ത്, മുഹമ്മദ് അജ്നാസ്, എ എസ് അഭിനന്ദ് വാസുദേവ്, എം രമേശ്, എഡ്വിൻ മാത്യു, ഇ എസ് നന്ദകിഷോർ എന്നിവരടങ്ങിയതാണ്‌  ടീം. ആനപ്പാറ അത്‌ലറ്റിക്ക് അക്കാദമി, എസ് എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. പി ഷിജിനാണ് കോച്ച്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top