27 December Friday

ഉദ്യോഗാർഥികൾക്ക് വഴികാട്ടി 
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയും ഗ്രാൻമ പിണറായിയും സംഘടിപ്പിച്ച മാതൃകാ പിഎസ്‌സി പരീക്ഷ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ 
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയും പിഎസ്‌ സി പരിശീലന കേന്ദ്രമായ ഗ്രാൻമ പിണറായിയും ചേർന്ന്‌ മാതൃകാ പിഎസ്‌സി പരീക്ഷ സംഘടിപ്പിച്ചു. ഉദ്യോഗാർഥികൾക്ക് ആത്മവിശ്വാസവും കരുത്തും പകരാനാണ്‌ 18 കേന്ദ്രങ്ങളിൽ പരീക്ഷ സംഘടിപ്പിച്ചത്‌. പരീക്ഷയുടെ ജില്ലാതല റാങ്ക് ലിസ്‌റ്റും പരീക്ഷാസെന്റർതല റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജില്ലാതല ഉദ്‌ഘാടനം കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു. അഖിൽ പി ബാബു അധ്യക്ഷനായി.  ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ, എം ശ്രീരാമൻ, എ എം വിജേഷ്, കെ പി ലിഷീന എന്നിവർ സംസാരിച്ചു. എ പി അൻവീർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top