23 December Monday
മൂന്ന് ആഴ്ചയ്‌ക്കകം റിപ്പോർട്ട്‌ നൽകും

പേര്യചുരത്തിലും കൈലാസംപടിയിലും വിദഗ്‌ധസംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

നിടുംപൊയിൽ–-മാനന്തവാടി ചുരം റോഡിൽ വിള്ളൽവീണ ഭാഗം എഡിഎം കെ നവീൻ ബാബുവിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം സന്ദർശിക്കുന്നു

പേരാവൂർ 

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസംഘം വിള്ളൽവീണ നിടുംപൊയിൽ–-മാനന്തവാടി ചുരം റോഡ്, റോഡുകൾക്കും വീടുകൾക്കും വിള്ളൽവീണ കേളകം കൈലാസംപടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എഡിഎം കെ നവീൻ ബാബുവിന്റെ നേതൃത്വത്തിൽ കെഎസ്ഡിഎംഎ ഹസാർഡ് ആൻഡ്‌ റിസ്ക് അനലിസ്റ്റ് ജി എസ് പ്രദീപ്, സീനിയർ കൺസൽട്ടന്റ്‌ ഡോ. എച്ച് വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഞായറാഴ്ച രാവിലെയോടെ എത്തിയത്‌.
വിശദ റിപ്പോർട്ട് മൂന്നാഴ്‌ച്ചയ്‌ക്കകം കലക്ടർക്ക് സമർപ്പിക്കും. കോളയാട്, കേളകം, കണിച്ചാർ പഞ്ചായത്തധികൃതരുമായി സംഘം ചർച്ച നടത്തി. പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ നിർദേശിച്ചു. കോളയാട്‌, കേളകം, കണിച്ചാർ പഞ്ചായത്തു പ്രസിഡന്റുമാരായ എം റിജി, സി ടി അനീഷ്‌, ആന്റണി സെബാസ്‌റ്റ്യൻ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. പ്രവർത്തനരഹിതമായി കിടക്കുന്ന മലബാർ റോക്ക് ക്വാറി സംഘം സന്ദർശിച്ചു. ആവശ്യമായ നിർദേശങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top