22 December Sunday

പട്ടുവം എടമൂട്ടിൽ 
വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പട്ടുവം എടമൂട്ടിൽ പി പി സുരേശന്റെ വീട്‌ തകർന്നനിലയിൽ

തളിപ്പറമ്പ്‌
കനത്ത കാറ്റിൽ പട്ടുവം എടമൂട്ടിൽ  സിപിഐ എം പട്ടുവം ലോക്കൽ കമ്മിറ്റി അംഗവും എടമൂട്ട്‌ ബ്രാഞ്ച്‌ സെക്രട്ടറിയുമായ പി പി സുരേശന്റെ വീട്‌ പൂർണമായും തകർന്നു.  ഭാര്യ സിന്ധുവിന് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന സുരേശനും  മകനും  പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. ഞായർ പകൽ 1.30നാണ്‌ അപകടം. തലക്ക് പരിക്കേറ്റ  സിന്ധു തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സതേടി.  അഞ്ച്‌ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
എം വിജിൻ എംഎൽഎ, സിപിഐ എം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി കെ സന്തോഷ്‌, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ കൃഷ്‌ണൻ, ടി ബാലകൃഷ്‌ണൻ, എൻ അനൂപ്‌,  പട്ടുവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രീമതി,  വൈസ്‌ പ്രസിഡന്റ്‌ വി വി രാജൻ, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ ആനക്കീൽ ചന്ദ്രൻ തുടങ്ങിയവർ വീട് സന്ദർശിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top