23 December Monday

തണലേകാൻ 
ഈ അമ്മയുടെ കരുതലും

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

വിലാസിനിയമ്മ

ശ്രീകണ്ഠപുരം 
വയനാട് ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ ഭൂമി നൽകി വീട്ടമ്മ. വയനാട് ഏച്ചോം മുക്രാമൂലയിൽ കുടുംബ സ്വത്തായി ലഭിച്ച 30 സെന്റ് സ്ഥലമാണ്‌ വിലാസിനിയമ്മ കൈമാറുന്നത്. ശ്രീകണ്ഠപുരം ചുണ്ടപ്പറമ്പിൽ മകൾ അനീഷയുടെയും മരുമകനും സിപിഐ ലോക്കൽ സെക്രട്ടറിയുമായ 
പി രാജീവിന്റെയും കൂടെയാണ് വിലാസിനിയമ്മ താമസിക്കുന്നത്. സ്വന്തം നാട്ടിൽ സഹോദരങ്ങൾ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഇല്ലാതായതും വീടും സ്വത്തും ഉറ്റവരെയും നഷ്ടപ്പെട്ടതുകണ്ട് ഹൃദയം നുറുങ്ങിയാണ് വിലാസിനിയമ്മ സ്ഥലം കൈമാറാനുള്ള തീരുമാനമെടുത്തത്. ഭൂമി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. എഐവൈഎഫ് പ്രഖ്യാപിച്ച വീടുകൾ നിർമിക്കുന്നതിനാണ് സ്ഥലം കൈമാറുന്നതെന്ന് വിലാസനിയമ്മ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top