മാട്ടൂൽ
പഴയങ്ങാടി റെയിൽവേ അടിപ്പാതയുടെ രണ്ടാംഘട്ട നടപടിക്ക് തുടക്കം .സെന്റേജ് ഫീസ് അടയ്‌ക്കാൻ ഉത്തരവായി. എസ്റ്റിമേറ്റ് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ 8.30 ലക്ഷം രൂപ സെന്റേജ് ചാർജായി റെയിൽവേക്ക് നൽകാനാണ് ഉത്തരവായത്. എം വിജിൻ എംഎൽഎയുടെ നിർദേശത്തെ തുടർന്നാണ് അടിപ്പാത നിർമിക്കാൻ സംസ്ഥാന സർക്കാർ ബജറ്റിൽ ആറുകോടി രൂപ അനുവദിച്ചത്.
നിലവിലെ അടിപ്പാതയിൽനിന്ന് നാലുമീറ്റർ വടക്ക് ഭാഗത്താണ് അടിപ്പാത നിർമിക്കുക ആറുമീറ്റർ വീതിയും 19 മീറ്റർ നീളവുമുള്ള അടിപ്പാതക്കാണ് പദ്ധതിയൊരുക്കുക. പദ്ധതി പൂർത്തിയായാൽ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിനും പരിഹാരമാകും. വൺവേ സംവിധാനത്തിലാകും വാഹന ഗതാഗതം. അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളം ഒഴിവാക്കാൻ സബ്ടാങ്കും, പുഴയിലേക്ക് ഓവുചാൽ നിർമാണവും അപ്രോച്ച് റോഡും പദ്ധതിയിലുണ്ടാകും.
എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന്റെ ഭാഗമായി എംഎൽഎയുടെ നേതൃത്വത്തിൽ റെയിൽവേ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..