കണ്ണൂർ
പുഴാതി ഹൗസിങ് കോളനിയിൽ മാവിനുമുകളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ വന്യജീവി സംരക്ഷണ സംഘടനയായ ‘മാർക്കി’ന്റെ പ്രവർത്തകർ പിടികൂടി. മൂന്നുമീറ്റർ നീളമുള്ള പെരുമ്പാമ്പിനെയാണ് ഒന്നരമണിക്കൂർ സമയമെടുത്ത് പിടികൂടിയത്. മൂന്നുദിവസം മുമ്പാണ് നാട്ടുകാർ പെരുമ്പാമ്പിനെ മരത്തിനുമുകളിൽ കണ്ടത്. മരത്തിൽനിന്ന് ഇറങ്ങാത്തതിനാൽ നാട്ടുകാർ ആശങ്കയിലായിരുന്നു. തുടർന്ന് ‘മാർക്ക്’ പ്രവർത്തകരെ വിവരമറിയിച്ചു.
ബുധൻ രാവിലെ മാർക്ക് പ്രവർത്തകരായ സന്ദീപ് ചക്കരക്കല്ലും ഷാജി ബക്കളവും മരത്തിൽ കയറി പാമ്പിനെ പിടികൂടി. ഉയത്തിലുള്ള മരത്തിൽ വള്ളികൾ നിറഞ്ഞതിനാൽ താഴെയിറക്കാൻ പ്രയാസപ്പെട്ടു. പാമ്പിനെ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൈമാറും. റിയാസ് മാങ്ങാട്, ബിജിലേഷ് കോടിയേരി, രഞ്ജിത് നാരായണൻ, ജിഷ്ണു പനങ്കാവ് എന്നിവരും പാമ്പിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..