23 December Monday

ഭയരഹിതസേവനം ഉറപ്പാക്കണം: കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കെജിഎൻഎ ജില്ലാസമ്മേളനം കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

 എരിപുരം

ആരോഗ്യപ്രവർത്തകർക്ക്  നിർഭയമായി സേവനം ചെയ്യാൻ  രാജ്യത്ത് അവസരമുണ്ടാകണമെന്ന് കെജിഎൻഎ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.  എരിപുരത്തെ  ലിനി നഗറിൽ (മാടായി പിസിസി ഹാൾ)  കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. പി ആർ സീന അധ്യക്ഷയായി.
കെ ശശീന്ദ്രൻ,  അനു കവണിശ്ശേരി, സനീഷ് ടി തോമസ്, സരുൺ കല്ലിൽ എന്നിവർ  സംസാരിച്ചു. സി പി ഷിജു  സ്വാഗതവും ടി വി ദീപ  നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌  കെ പി ഷീന ഉദഘാടനം ചെയ്തു. കെ സവിത അധ്യക്ഷയായി.  ചടങ്ങിൽ ബേബി സുധേഷിന് യാത്രയയപ്പ് നൽകി. എ എൻ രതീഷ്, പി പ്രീത, കെ ആദർശ് അശോക് എന്നിവർ സംസാരിച്ചു.  പ്രതിനിധിസമ്മേളനം  സംസ്ഥാന വൈസ് പ്രസിഡന്റ്  ഷൈനി ആന്റണി ഉദ്ഘാടനം ചെയ്തു. പി ആർ സീന  അധ്യക്ഷയായി. കെ വി പുഷ്പജ,  കെ പി ഷീന, എസ് ദീപു, വി പി സാജൻ എന്നിവർ  സംസാരിച്ചു.
പൊതുസമ്മേളനം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ടി ടി ഖമറുസമാൻ,  ഷൈനി ആന്റണി, കെ പി ഷീന എന്നിവർ  സംസാരിച്ചു.  പി ആർ സീന അധ്യക്ഷയായി.  കെ വി പുഷ്പജ സ്വാഗതവും  വി പി സാജൻ  നന്ദിയും പറഞ്ഞു.ഭാരവാഹികൾ:- പി ആർ സീന( പ്രസിഡന്റ്‌), കെ വി സീന, സി ജി സുധർമ്മ ( വൈസ് പ്രസിഡന്റ്‌), കെ വി പുഷ്പജ (സെക്രട്ടറി),  പി പ്രീത,  എ എൻ രതീഷ് (ജോ. സെക്രട്ടറി),  വി പി സാജൻ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top