22 December Sunday

അമ്മയ്‌ക്കരികിലെത്തും മുമ്പേ...

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
തലശേരി
അമേരിക്കയിൽനിന്നുള്ള മകന്റെ വരവുംകാത്ത്‌ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇപ്പോഴും ആ അമ്മയുണ്ട്‌. എന്തോ അപകടം പറ്റിയെന്നേ ചാലക്കര ശ്രീനാരായണ മഠത്തിനടുത്ത കളത്തിൽ വീട്ടിൽ പ്രസന്ന അറിഞ്ഞിട്ടുള്ളൂ. വടകരക്കടുത്ത മുക്കാളിയിൽ ബുധൻ രാവിലെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ടുപേരിൽ ഒരാൾ ഈ അമ്മയുടെ മൂത്തമകൻ ഷജിൽ കളത്തിലാണ്‌. നാലുദിവസം മുമ്പുണ്ടായ വീഴ്‌ചയിൽ എല്ലുപൊട്ടി ആശുപത്രിയിലായിരുന്ന അമ്മ പ്രസന്നയെ പരിചരിക്കാൻ വരുന്നതിനിടയിലാണ്‌ ദാരുണാന്ത്യം. 
ഒപ്പം കോൺഗ്രസ്‌ നേതാവും കാർ ഡ്രൈവറുമായ കോടിയേരി പാറാലിലെ എം ജുബിനും മരിച്ചു. രണ്ട്‌ കുടുംബങ്ങളെ കണ്ണീരിലാഴ്‌ത്തിയ വേർപാട്‌. 
 അമേരിക്കയിൽനിന്ന്‌ വരുന്ന കാര്യം അമ്മയെ വിളിച്ചറിയിച്ചിരുന്നു. മകനെത്തിയാൽ ഡിസ്‌ചാർജ്‌ വാങ്ങി വീട്ടിലേക്ക്‌ പോകാനുള്ള കാത്തിരിപ്പിലായിരുന്നു പ്രസന്ന. എത്താൻ വൈകിയതോടെ തിരക്കിയപ്പോഴാണ്‌ അപകടത്തിൽപ്പെട്ട കാര്യം ബന്ധുക്കൾ അറിയിച്ചത്‌. ഇവരുടെ മൂന്നുമക്കളും വിദേശത്താണ്‌. നാട്ടിലും വിദേശത്തുമായാണ്‌ അമ്മയുടെയും ജീവിതം. രണ്ടുവർഷത്തിനുശേഷമാണ്‌ ഷജിൽ നാട്ടിലെത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top