27 December Friday

കാർ കവർന്ന സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പ്രതികളായ ഇസ്മായിൽ, ഷാഹിദ്, കണ്ണൻ

പാനൂർ
റോഡരികിൽ നിർത്തിയിട്ട കാർ കവർന്നസംഘത്തെ  പൊലീസ് പിടിച്ചു. കിഴക്കെ ചമ്പാട് കുറിച്ചിക്കരയിൽ ഫ്രൂട്സ് കടയ്ക്ക് സമീപം നിർത്തിയിട്ട ചമ്പാട് കുറിച്ചിക്കരയിൽ മിഥിലാജിന്റെ കാർ ചൊവ്വ പുലർച്ചെയോടെയാണ്‌ കവർന്നത്‌. ജിപിഎസ് സഹായത്തോടെ പൊലീസ്‌  നടത്തിയ അന്വേഷണത്തിലാണ്‌  തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളായ കരിയാപള്ളിയിൽ ഇസ്മയിൽ (28), വലിയകത്ത് ഷാഹിദ് (30), പാനത്ത് കണ്ണൻ (23) എന്നിവരെ ചാവക്കാടുവച്ച്‌ പിടിച്ചത്.  മിഥിലാജിന്‌ സാമ്പത്തിക ഇടപാടിൽ സുഹൃത്തുമായി തർക്കമുണ്ടായിരുന്നു. ഇതേതുടർന്ന്‌ സുഹൃത്ത് നൽകിയ ക്വട്ടേഷനനുസരിച്ചാണ് കാർ കവർന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പാനൂർ പ്രിൻസിപ്പൽ എസ്ഐ പി ജി രാംജിത്ത്, എസ്ഐ രാജീവൻ ഒതയോത്ത്, പൊലീസുകാരായ  ശ്രീജിത്ത് കോടിയേരി, വിപിൻ, സജേഷ്  എന്നിവർ ഉൾപ്പെടുന്ന സംഘമാണ്  പിടിച്ചത്. 
കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top