കണ്ണൂർ
പോളിടെക്‌നിക്കുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് ഉജ്വല വിജയം. ജില്ലയിലെ അഞ്ചു പോളി ടെക്‌നിക്കുകളിൽ അഞ്ചിടത്തും എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയിച്ചു. നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായപ്പോൾ കോറോം വനിതാ പോളി, കണ്ണൂർ പോളി, ഇ കെ നായനാർ മെമ്മോറിയൽ ഐഎച്ച്ആർഡി പോളി എന്നിവിടങ്ങളിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മട്ടന്നൂർ പോളിയിൽ എബിവിപി, കെഎസ്‌യു, എസ്എഫ്ഐ ത്രികോണ മത്സരത്തിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയിച്ചു. ആലക്കോട് നടുവിൽ പോളിയിൽ യുഡിഎഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് മുഴുവൻ സീറ്റിലും വിജയിച്ചത്.
കണ്ണൂർ സർവകലാശാലയ്‌ക്ക് കീഴിലെ അഫിലിയറ്റഡ് കോളേജുകളിൽ ഭൂരിഭാഗം കോളേജുകളിലും എസ്‌എഫ്‌ഐയുടെ യൂണിയനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ‘നുണകൾക്കെതിരെ സമരമാവുക ’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വർഗീയവാദികൾക്കും വലതുപക്ഷ കുപ്രചാരകർക്കും എതിരെയുള്ള കനത്ത മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..