കേളകം
കരിയംകാപ്പ് മുതൽ രാമച്ചി വരെ രണ്ട് കിലോമീറ്റർ ദൂരം വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി ഒരുങ്ങുന്നു. പഞ്ചായത്തിന്റെ വിഹിതമടക്കം നബാർഡിന്റെ സഹായത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി നിർമിക്കുന്നത്. രാമച്ചിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷതയിൽ സ്ഥല ഉടമകളുടെ യോഗം ചേർന്നു. കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ പി പ്രസാദ് പദ്ധതി വിശദീകരിച്ചു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി പ്രമോദ്കുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടതിൽ, പാലുകാച്ചി വനസംരക്ഷണസമിതി പ്രസിഡന്റ് ജോർജ് കുപ്പക്കാട്ട് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച മുതൽ സ്ഥലപരിശോധന നടത്തി ഉടൻ പദ്ധതി പൂർത്തിയാക്കാൻ തീരുമാനമായി. രാമച്ചി, ശാന്തിഗിരി ഉൾപ്പെടുന്ന ബാക്കിയുള്ള ഭാഗം ഈ വർഷംതന്നെ പൂർത്തിയാക്കുമെന്ന് സി ടി അനീഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..