22 December Sunday

മാലമോഷണം: 
തമിഴ്‌നാട് സ്വദേശിനി 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

സംഗീത

തളിപ്പറമ്പ്‌
മെഡിക്കൽഷോപ്പിൽ മരുന്ന്‌ വാങ്ങുന്നതിനിടെ ഉമ്മയുടെ ചുമലിൽകിടന്ന ഒരുവയസ്സുകാരിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ടംഗ സംഘത്തിലുൾപ്പെട്ട തമിഴ്‌നാട് സ്വദേശിനി പിടിയിൽ. തമിഴ്‌നാട് മധുര സ്വദേശി സംഗീതയാ (37)ണ്  പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഗീത (38)യെ പിടികൂടാനുണ്ട്. കഴിഞ്ഞ 24-ന് ഉച്ചയോടെ  തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് മുൻവശത്തെ  മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങുന്നതിനിടെ സയ്യിദ് നഗറിലെ ഒരുവയസുകാരിയുടെ  കഴുത്തിലുണ്ടായിരുന്ന ഒരുപവൻ സ്വർണമാലയാണ്‌ പൊട്ടിച്ചെടുത്തത്. കുട്ടിയുടെ ഉപ്പയുടെ  പരാതിയിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ച് യുവതികളെ തിരിച്ചറിഞ്ഞിരുന്നു. എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള  സംഘം  മധുരയിലെത്തി  തിരച്ചിൽ നടത്തുന്നതിനിടെ വാടക വീട്ടിൽവച്ചാണ്‌ യുവതിയെ കണ്ടെത്തിയത്.  സംഗീതയെ തിങ്കളാഴ്ച  തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവതി നേരത്തെ പലതവണ പൊലീസ് പിടിയിലായിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top