23 December Monday
ജില്ലാ സ്‌കൂൾ കലോത്സവം 19ന്‌ തുടങ്ങും

ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ 
ജില്ലാ സ്കൂൾ കലോത്സവ ലോഗോ ടി ഐ മധുസൂദനൻ എംഎൽഎ പ്രകാശിപ്പിക്കുന്നു

പയ്യന്നൂർ
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം  19 മുതൽ 23 വരെ പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ കലോത്സവ ലോഗോ ടി ഐ മധുസൂദനൻ എംഎൽഎ പ്രകാശിപ്പിച്ചു.  
നഗരസഭാ ചെയർമാൻ കെ വി ലളിത അധ്യക്ഷയായി. പ്രമോദ് വെങ്ങരയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. 
നഗരസഭാ സ്ഥിരം സമിതിയംഗങ്ങളായ  സി ജയ, വി ബാലൻ, ടി വിശ്വനാഥൻ, വി വി സജിത, പ്രചാരണ കമ്മിറ്റി ചെയർമാൻ എം പ്രസാദ്, എഇഒ  ടി വി ജ്യോതിബാസു, സ്കൂൾ പ്രധാനാധ്യാപിക കെ ശ്രീലത, ഡിഡിഇ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസി. എ എസ് ബിജേഷ്, ടി കെ രാജേഷ് എന്നിവർ സംസാരിച്ചു. 
നഗരത്തിലെ 17 വേദികളിലായി 15 ഉപജില്ലകളിൽനിന്നുള്ള പതിനായിരത്തോളം കുട്ടികൾ  മത്സരിക്കും.  ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കലോത്സവം നടത്തുക. അഞ്ച്  ദിവസങ്ങളിലായി  25,000 പേർക്ക് ഭക്ഷണം തയ്യാറാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top