16 December Monday

വാട്ടർ അതോറിറ്റി ജീവനക്കാരുടെ ത്രിദിന സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കണ്ണൂർ സർക്കിൾ ഓഫീസിനുമുന്നിൽ നടത്തിയ സത്യഗ്രഹം 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ
ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക അനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കണ്ണൂർ സർക്കിൾ ഓഫീസിനുമുന്നിൽ സത്യഗ്രഹംനടത്തി. തിരുവനന്തപുരം ജലഭവനിൽ നടക്കുന്ന ത്രിദിന സത്യഗ്രഹത്തിന്റെ ഭാഗമായാണ്‌ സമരം.
സിഐടിയു  ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പ്രശാന്ത് അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി എം വി സഹദേവൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പി വി ഗംഗാധരൻ, അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് കണ്ണൂർ – -കാസർകോട് ജില്ലാ സെക്രട്ടറി കെ സുമേഷ്, യൂണിയൻ ജില്ലാ ട്രഷറർ  ടി കവിത, ജില്ലാ ജോയിന്റ്‌ സെക്രട്ടറി  കെ ഐ മനോജ്കുമാർ, പ്രസിഡന്റ്‌  കെ ബിജു, ജില്ലാ സെക്രട്ടറിയറ്റ് മെമ്പർമാരായ  രാജീവൻ കുറ്റിയേരി, ടി ആർ രജീഷ്, എന്നിവർ സംസാരിച്ചു.
വ്യാഴാഴ്‌ച തളിപ്പറമ്പ് ഡിവിഷൻ ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിതയും വെള്ളിയാഴ്‌ച മട്ടന്നൂർ ഡിവിഷൻ ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ വി ചന്ദ്രബാബുവും  സത്യഗ്രഹം ഉദ്ഘാടനംചെയ്യും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top