22 November Friday

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിന് 21.75 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
പരിയാരം
 കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്രപരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ യൂണിറ്റ്) ആരംഭിക്കുന്നതിന്  21.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എംഎൽഎ അറിയിച്ചു. 50 കിടക്കകളുൾപ്പെടെ 46373. 25 സ്‌ക്വയർ ഫീറ്റിൽ അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടത്തിന്റെ നിർമാണത്തിന് സർക്കാർ ഏജൻസിയായ ഇൻങ്കലിനാണ്  ചുമതല.
  ലോവർ ഗ്രൗണ്ട്‌ ഫ്ലോറിൽ  റിസപ്ഷൻ, രജിസ്ട്രേഷൻ കൗണ്ടർ, റെക്കോഡ് റൂം, ഫാർമസി, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, 8 ഒ പി  റൂം, പ്രൊസിജർ റൂം,  സാമ്പിൾ ശേഖരണ മുറി, എക്‌സറെ, കാത്തിരിപ്പ് കേന്ദ്രം, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം, സെക്യൂരിറ്റി ക്യാബിൻ, ടോയ്‌ലറ്റ് സൗകര്യം, ലിഫ്റ്റ് എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ  ഒബ്സർവേഷൻ റൂം, റിസപ്ഷൻ, മൈനർ പ്രൊസിജർ റൂം,  പ്രസവ വാർഡ് -2, നവജാത ശിശു തീവ്രപരിചരണ യൂണിറ്റ്,  പ്രീ  ഒ പി റിക്കവറി 2 ബെഡ്, ഓപ്പറേഷൻ തിയേറ്റർ, 10 ഐസിയു ബെഡ്, 6 എച്ച് ഡി യു ബെഡ്, ടി എസ് എസ് യു, ഡോക്ടർ, സ്റ്റാഫ് റെസ്റ്റ് റൂം, സ്റ്റാഫ് റൂം, ക്ലാനിംഗ് യൂണിറ്റ്, ഉപകരണ സൂക്ഷിപ്പ് കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ്, ഫയർ കൺട്രോൾ റൂം സൗകര്യങ്ങളും ഉണ്ടാകും.
 ഒന്നാം നിലയിൽ 24 വാർഡ്‌, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഐസൊലേഷൻ റൂം, എച്ച് ഒ ഡി, പിആർഒ റൂം, പി ജി ഡോർമെറ്ററി, കോൺഫറൻസ് ഹാൾ, ക്ലാസ് റൂം, നഴ്സിങ് സ്റ്റേഷൻ, കൂട്ടിരിപ്പുകാർക്കുള്ള കേന്ദ്രം എന്നിവയും ഉണ്ടാകും. പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന്‌   ഇൻങ്കലിന് നിർദേശം നൽകിയതായി  എംഎൽഎ അറിയിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top