27 December Friday

മുടിക്കയത്ത്‌ 
കാട്ടാനകൾ 
കൃഷിനശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
ഇരിട്ടി
അയ്യങ്കുന്ന്‌ മുടിക്കയത്തെ ജനവാസമേഖലയിൽ കാട്ടാന കൃഷിനശിപ്പിച്ചു.  കർണാടകത്തിലെ മാക്കൂട്ടം വന്യജീവി സങ്കേതത്തിൽനിന്നാണ് കൊമ്പനാന ബാരാപോൾ പുഴകടന്ന്‌ ജനവാസ മേഖലയിലെത്തിയത്. കൊല്ലറാം ജോജോ, കൊല്ലറാം ബാബു, അലാനിക്കൽ ബാസ്റ്റി എന്നവരുടെ കൃഷിയാണ്‌ കാട്ടാനകൾ നശിപ്പിച്ചത്‌.  
മാസങ്ങൾക്കുമുമ്പും പാലത്തിൻകടവ്, മുടിക്കയം ഭാഗങ്ങളിൽ കാട്ടാനകൾ വ്യാപകനാശമുണ്ടാക്കിയിരുന്നു.  നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത്‌ ഡിഎഫ്ഒ അടക്കമുള്ള ഉന്നതതലസംഘം സ്ഥലത്തെത്തി  അന്ന്‌ ചർച്ച നടത്തിയിരുന്നു. അന്ന്‌ നൽകിയ ഉറപ്പുകൾ നടപ്പായില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.  
സോളാർ തൂക്കുവേലി 
നിർമിക്കണം
കർണാടക വനത്തിൽനിന്നെത്തുന്ന കാട്ടാനകളെ  പ്രതിരോധിക്കാൻ  അതിർത്തിയിൽ സോളാർ തൂക്കുവേലി നിർമിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. വേലിനിർമാണം ഏറ്റെടുക്കാമെന്ന്  കെപിഎച്ച്സിസി റിപ്പോർട്ട് നൽകിയെങ്കിലും ടെൻഡറായില്ല. 52 ലക്ഷം രൂപയുടെ പദ്ധതി നടത്തിപ്പുമായി സഹകരിക്കേണ്ടുന്ന സ്ഥലമുടമകളുടെ യോഗവും   നടത്തിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top