22 November Friday

വിളമനയിൽ മണ്ണിടിച്ചിൽ 
ഭീഷണിയിൽ 4 വീടുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മാടത്തിൽ- –വിളമന റോഡിനോട് ചേർന്ന് വീടുകൾക്ക് ഭീഷണിയാകുന്ന കുന്നിലെ മണ്ണിടിച്ചിൽ

ഇരിട്ടി
മഴ കനത്താൽ പേടിയോടെയാണ്‌ വിളമനയിലെ നാല്‌ കുടുംബങ്ങൾ  കഴിയുന്നത്‌.  കഴിഞ്ഞ ദിവസം മഴ കനത്തപ്പോൾ പേടിച്ച്‌ നാല്‌ വീട്ടുകാരും  മാറിത്താമസിച്ചു. മഴ നേർത്തതോടെ വീടുകളിൽ തിരച്ചെത്തി. 
മാടത്തിൽ - –-വിളമന റൂട്ടിൽ റോഡിനോട് ചേർന്ന കുന്ന് വൻതോതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞതിനെ തുടർന്നാണ്‌ ഈ കുടുംബങ്ങൾ മാറി താമസിച്ചത്‌. കുന്നത്തോട് ബിജു, പാനേരി അഷ്‌റഫ് എന്നിവരുടെ വീടുകൾക്ക്‌  ഭീഷണിയുണ്ട്‌. സമീപത്തെ മറ്റ് രണ്ട് വീടുകളും ആശങ്കയിലാണ്‌. റോഡിനോട് ചേർന്ന കുന്നിൽനിന്ന്‌ സ്ഥലമുടമ  മണ്ണെടുത്തിരുന്നു. ഇവിടെയാണ്‌ കുന്നിടിച്ചിൽ  രൂക്ഷമായത്‌.  മരങ്ങളും  വേരറ്റ്‌ താഴേക്ക്‌ വീഴുന്നു. കുന്നിൽനിന്നും നിരുറവയുമുണ്ട്‌.  
 എടൂർ- –-പാലത്തിൻകടവ് റീബിൽഡ് കേരള റോഡിൽ കച്ചേരിക്കടവ് പാലത്തിനടുത്ത്‌ ചരൾ റോഡിലേക്ക് കയറുന്ന ഭാഗമാണ്‌ കഴിഞ്ഞ ദിവസം ഇടിഞ്ഞത്. കയർ ഭൂവസ്ത്രം ഉപയോഗിച്ച ബലപ്പെടുത്തിയ ഭാഗമാണ് ഇടിഞ്ഞത്. അപകട സൂചനയായി പ്രദേശം  റിബൺ കെട്ടി  വേർതിരിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top