തലശേരി
തൊണ്ണൂറാമത്തെ വയസ്സിലും ധർമടത്തെ കളത്തിൽ വീട്ടിൽ കെ കെ കുഞ്ഞിരാമ പണിക്കർ തിരക്കിലാണ്. മനുഷ്യജീവിതത്തിന്റെ സ്പന്ദനങ്ങളെ ക്യാൻവാസിലും മരത്തിലും പകർത്തുകയാണദ്ദേഹം. കെ കെ കുഞ്ഞിരാമ പണിക്കർ ബ്രഷ് ആൻഡ് ചിസൽ അറ്റ് 96 എന്ന പേരിൽ ആദ്യത്തെ ചിത്ര-, ശിൽപ പ്രദർശനം സംഘടിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹം. ചിത്ര ശിൽപ്പകലകൾ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും മിഴിവുറ്റ ചിത്രങ്ങളും ശിൽപ്പങ്ങളുമാണ് കുഞ്ഞിരാമ പണിക്കരുടെ കൈകളിലൂടെ പിറവിയെടുക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിൽ താലൂക്ക് സർവേയറായി ജോലിയിൽ പ്രവേശിച്ച് 1984 ൽ വയനാടുനിന്ന് വിരമിച്ചശേഷം ധർമടം ഗവ. മാപ്പിള ജൂനിയർ ബേസിക് സ്കൂളിന് സമീപത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. കുഞ്ഞിരാമ പണിക്കർ സൃഷ്‌ടിച്ച അക്രലിക് മാധ്യമത്തിലുള്ള മുപ്പത് ചിത്രങ്ങളും തേക്ക് തടിയിൽ രൂപപ്പെടുത്തിയ മുപ്പത് ശിൽപ്പങ്ങളുമാണ് പ്രദർശനത്തിലുണ്ടാവുക. ശനി വൈകീട്ട് അഞ്ചിന് കതിരൂർ പഞ്ചായത്ത് ആർട്ട് ഗ്യാലറിയിൽ ചിത്രകാരി ഡോ. ഭാഗ്യലക്ഷ്മി ഉദ്‌ഘാടനം ചെയ്യും. അഞ്ച് ദിവസം നീളുന്ന പ്രദർശനം 11 ന് അവസാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..