17 September Tuesday

കേന്ദ്ര പെൻഷൻ സംഘടനകളുടെ 
പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കേന്ദ്ര പെന്‍ഷന്‍ സംഘടനകളുടെ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ്‌ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്യുന്നു

 കണ്ണൂർ

കേന്ദ്ര പെൻഷൻ സംഘടനകളുടെ കൂട്ടായ്‌മ കണ്ണൂർ ഹെഡ്‌ പോസ്‌റ്റോഫീസിനുമുന്നിൽ പ്രതിഷേധ ധർണ  നടത്തി. സിജിപിഎ, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, എട്ടാം ശമ്പള കമീഷനെ നിയമിക്കുക, ബിഎസ്‌എൻഎൽ പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരിക്കുക, ബാങ്ക്‌ റിട്ടയറീസ്‌ പെൻഷൻ അപാകം പരിഹരിക്കുക, തടഞ്ഞുവച്ച മൂന്ന്‌ ഗഡു ഡിഎ/ഡിആർ കുടിശ്ശിക ഉടൻ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. എഐബിഡിപിഎ, എഐപിആർബിപിഎ, എകെബിആർഎഫ്‌  എന്നിവ നേതൃത്വംനൽകി. 
ധർണ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനംചെയ്‌തു. പുതിയടവൻ നാരായണൻ അധ്യക്ഷനായി. പി വി രാമചന്ദ്രൻ, വി പി സോമശേഖരൻ, കെ സദാനന്ദൻ, കെ പ്രകാശ്‌, കെ എൻ വി ചന്ദ്രൻ, കെ വി നാരായണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top