19 December Thursday

ഇനി ലഭിക്കും ഇ – ആധാരം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകർക്ക് ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു

തലശേരി
ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാറാഫീസിലെയും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ  ഓൺലൈനായി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും തലശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും 2025 ഡിസംബറിനുമുമ്പ് പദ്ധതി പൂർത്തിയാക്കുകയാണ്‌  ലക്ഷ്യം. പദ്ധതി പ്രകാരം ഓൺലൈനായി ഫീസടച്ച്   പകർപ്പുകൾ ഡൗൺലോഡുചെയ്യാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും കണ്ണൂരും ഈ ശ്രേണിയിലേക്ക് ഉൾപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഡിജിറ്റൽ ആധാര പകർപ്പുകളുടെ വിതരണവും നടന്നു.  സ്പീക്കർ എ എൻ ഷംസീർ  അധ്യക്ഷനായി.   നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി മുഖ്യാതിഥിയായി.  രജിസ്‌ട്രേഷൻ ജോയിന്റ് ഐജി പി കെ സാജൻകുമാർ, കോഴിക്കോട് ഉത്തരമേഖലാ ഡിഐജി ഒ എ സതീഷ്,  തഹസിൽദാർ എം വിജേഷ്, എം കെ ബാബുരാജ്, ഫൈസൽ പുനത്തിൽ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top