06 November Wednesday

അശാസ്‌ത്രീയ ജിയോടാഗ്‌ 
സംവിധാനം പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക കൺവൻഷൻ ടി എം എ കരിം ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ
 തൊഴിലുറപ്പ് പദ്ധതി നിരീക്ഷിക്കാനുള്ള അശാസ്‌ത്രീയ ജിയോ ടാഗ്‌ സംവിധാനം  കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു.  വാർഡിൽ ആദ്യഘട്ടത്തിൽ പ്രവൃത്തി ആരംഭിച്ച സ്ഥലത്ത് ചെന്ന് രാവിലെയും വൈകിട്ടും ഫോട്ടോയെടുത്ത് അപ് ലോഡ് ചെയ്യണമെന്ന  നിർദേശം തൊഴിലാളികൾക്ക്‌ ബുദ്ധിമുട്ടാണ്‌.  നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം നടപ്പാക്കുമ്പോഴുള്ള പുതിയ നിർദേശം തൊഴിലാളികളെ  പദ്ധതിയിൽനിന്ന്‌ പിന്മാറ്റുകയാണെന്നും കൺവൻഷൻ വിലയിരുത്തി. 
  കണ്ണൂർ എൻജിഒ യൂണിയൻ ഹാളിൽ  പ്രവർത്തക കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എം എ കരീം ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ തങ്കമ്മ സ്‌കറിയ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം ടി അനിൽ എന്നിവർ സംസാരിച്ചു. 
   രാമന്തളി  പഞ്ചായത്തിൽ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോൾ വാഹനമിടിച്ച് മരിച്ച തൊഴിലാളികളായ ടി വി യശോദ, പി വി ശോഭ, വി പി ശ്രീലേഖ എന്നിവരുടെ വേർപാടിൽ  അനുശോചിച്ചു.
 പദ്ധതിക്കായുള്ള കേന്ദ്ര ബജറ്റ് തുക വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച്‌   27ന് തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത്  കേന്ദ്രങ്ങളിൽ പ്രകടനവും സത്യഗ്രഹവും നടത്തും. ഇതിന്‌ മുന്നോടിയായി ഏരിയാതലത്തിൽ 25നകം വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top