ധർമടം
തെരുവുനായയുടെ കടിയേറ്റ് പത്തുപേർക്ക് പരിക്ക്. മേലൂർ കലാമന്ദിരം, യൂണിവേഴ്സിറ്റി പരിസരത്തെ ഷജിൽ (45), വിജി നിവാസിൽ ശിവനന്ദ (13), വാഴവളപ്പിൽ ശ്രീനിവേദ് (11 ), പണിക്കൻ നളിനി (70), പ്രകാശൻ (60), സുലക്ഷണ (45), വരച്ചൽ ഹൗസിൽ സജിത (48), മകൾ ശ്വേത (23) എന്നിവർക്കാണ് കാലിന് കടിയേറ്റത്. ഇവർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. യൂണിവേഴ്സിറ്റി സെന്ററിലെ രണ്ട് വിദ്യാർഥിനികളെയും നായ ആക്രമിച്ചെങ്കിലും വസ്ത്രത്തിനും ബാഗിനും കടിയേറ്റതിനാൽ രക്ഷപ്പെട്ടു. തിങ്കൾ വൈകിട്ടും ചൊവ്വാഴ്ച രാവിലെയുമായാണ് നായയുടെ കടിയേറ്റത്. നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു.
കൊളച്ചേരി
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭ്രാന്തൻനായയുടെ ആക്രമണം. കൊളച്ചേരി, ഊട്ടുപുറം, പാടിയിൽ, പാട്ടയം പ്രദേശത്തെ നിരവധിയാളുകൾക്കാണ് കടിയേറ്റത്. കായിച്ചിറയിലും ഒരാൾക്ക് കടിയേറ്റു.
കായിച്ചിറ കാളന്റെവിടെ റസീന, പാട്ടയത്തെ മറിയം, കരിങ്കൽകുഴി കള്ളുഷാപ്പിന് സമീപത്തെ അനിത, ലളിത, ഊട്ടുപുറത്തെ കരിയിൽ പുഷ്പജ, പാടിയിലെ അരക്കൻ മാധവൻ തുടങ്ങിയവർക്കാണ് കടിയേറ്റത്. പശു, നായക്കുട്ടി തുടങ്ങിയവയ്ക്കും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..