30 October Wednesday

ഗ്യാസ് സിലിണ്ടർ വിതരണ ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

പട്ടുവം മംഗലശേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മിറഞ്ഞ്‌ 
സിലിണ്ടറുകൾ ചിതറിയനിലയിൽ

തളിപ്പറമ്പ്‌
ഗ്യാസ് സിലിണ്ടർ കയറ്റി  പോകുകയായിരുന്ന മിനിലോറി മറിഞ്ഞു. പട്ടുവം മംഗലശേരി പടിഞ്ഞാറ് നമ്പിക്കുളത്ത് കാവിനു സമീപത്ത്‌ ചൊവ്വ രാവിലെയാണ്‌ അപകടം. റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. ചുടലയിലെ  എൻഎഫ് ഗ്യാസ് ഏജൻസിയുടെ  വാഹനമാണ് അപകടത്തിൽപ്പെട്ടത്.  ഡ്രൈവർക്ക് നിസാര പരിക്കേറ്റു. സിലിണ്ടറുകൾ  റോഡിലേക്ക്‌ വീണെങ്കിലും വാതക  ചോർച്ചയുണ്ടായില്ല.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top