31 October Thursday

കുട്ടികളുടെ മേഖലകളിൽ 
സൗഹൃദാന്തരീക്ഷം വേണം: ബാലസംഘം

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024
പിലാത്തറ
കുട്ടികൾ ഇടപെടുന്ന  എല്ലാമേഖലകളിലും ബാലസൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കണമെന്ന്‌ ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നവജാതശിശുക്കളെയടക്കം കൊന്നൊടുക്കുന്ന ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും വയനാട്‌ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 കുളപ്പുറം ഇ എം എസ്‌ വായനാശാലാ ഓഡിറ്റോറിയത്തിൽ ശനിയാഴ്‌ച തുടങ്ങിയ സമ്മേളനം സമാപിച്ചു. സംഘടനാ റിപ്പോർട്ട് ചർച്ചക്ക്‌ സംസ്ഥാന സെക്രട്ടറി എൻ ആദിലും പ്രവർത്തനറിപ്പോർട്ടിന്‌
 ജില്ലാ സെക്രട്ടറി അനുവിന്ദ്‌ ആയിത്തരയും മറുപടി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ സംസാരിച്ചു.
കെ സൂര്യ പ്രസിഡന്റ്‌, 
എം പി ഗോകുൽ സെക്രട്ടറി
ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡന്റായി കെ സൂര്യയെയും ജില്ലാ സെക്രട്ടറിയായി എം പി ഗോകുലിനെയും തെരഞ്ഞെടുത്തു. പി സുമേശനെ കൺവീനറായും വിഷ്‌ണുജയനെ കോ ഓഡിനേറ്ററായും തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ: ദർശന സനോജ്‌, അമൽ പ്രേം (വൈസ്‌ പ്രസിഡന്റ്‌), കെ വി ആദിത്ത്‌, ദേവിക എസ്‌ ദേവ്‌ (ജോയിന്റ്‌ സെക്രട്ടറി), ടി സതീഷ്‌ കുമാർ, പി കെ ഷീല (ജോയിന്റ്‌ കൺവീനർ).
17 അംഗ എക്സിക്യൂട്ടീവ്  ഉൾപ്പടെ 71 അംഗ ജില്ലാ കമ്മിറ്റിയെയും 54 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top