പിലാത്തറ
ചെറുതാഴം കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന് മുന്നോടിയായി വരച്ചുവെക്കൽ ചടങ്ങ് നടന്നു. ക്ഷേത്ര സന്നിധിയിൽ ആചാര്യക്കാരെയും ക്ഷേത്രം കോയ്മയെയും സ്ഥാനികരെയും തറവാട്ടംഗങ്ങളെയും വൻ ജനാവലിയെയും സാന്നിധ്യത്തിലായിരുന്നു വരച്ചുവെക്കൽ. ജ്യോതിഷികളായ കരിങ്കയം വിജയൻ, പെരളം മണികണ്ഠൻ എന്നിവർ നേത്വത്വംനൽകി. 11 മുതൽ 14 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ 14ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.
മനോഹരൻ നേണിക്കം കോലധാരി
അറത്തിൽ പുറച്ചേരിയിലെ മനോഹരൻ നേണിക്കം മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയാകും. മൂന്നാം തവണയാണ പെരുങ്കളിയാട്ടത്തിൽ തിരുമുടി അണിയുന്നത് . കഴിഞ്ഞ രണ്ടുതവണയും കോറോം മുച്ചിലോട്ട് കാവിൽ തിരുമുടിയണിഞ്ഞത് ഇദ്ദേഹമായിരുന്നു. അറത്തിൽ കുഞ്ഞാരപെരുവണ്ണാന്റെ കൊച്ചുമകനും രാമൻ എരമംഗലന്റെയും കാങ്കോൽ വീട്ടിൽ കാർത്യായനിയുടെയും മകനുമാണ്. ഇപ്പോൾ പുറച്ചേരിയിൽ താമസം. ആലക്കാട് കൊങ്ങിണിച്ചാൽ കാവിൽനിന്ന് നേണിക്കമായി ആചാരപ്പെട്ട ഈ അമ്പത്തിനാലുകാരൻ ഇതിനോടകം ഒട്ടനേകം തെയ്യക്കാവുകളിൽ തെയ്യക്കോലം അണിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..