22 December Sunday
എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ സർവീസ്‌ ക്വാളിറ്റി സർവേ

ആഗോളതലത്തിൽ ആദ്യ പത്തിൽ, രാജ്യത്ത്‌ മൂന്നാമത്‌

രാഗേഷ്‌ കായലൂർUpdated: Saturday Dec 7, 2024

 

 
കണ്ണൂർ
പ്രവർത്തന സജ്ജമായി ആറുർഷത്തിനുള്ളിൽ ആഗോളതലത്തിൽ  മികച്ച ആദ്യ പത്ത്‌ വിമാനത്താവളങ്ങളിലൊന്ന്‌, രാജ്യത്ത്‌ മൂന്നാമത്‌ എന്നീ സുപ്രധാന നേട്ടവുമായാണ്‌ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം  വാർഷികം ആഘോഷിക്കുന്നത്‌.
   എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നടത്തിയ സർവീസ്‌ ക്വാളിറ്റി സർവേയിലാണ്‌  കണ്ണൂർ  ഇന്ത്യയിലെ മികച്ച  മൂന്ന്‌ വിമാനത്താവളങ്ങളുടെ  പട്ടികയിലും ആഗോളതലത്തിൽ  ആദ്യ പത്തിലും  ഇടംനേടിയത്‌.  യാത്രക്കാരുടെയും സർവീസിന്റെയും കണക്കെടുത്താൽ പിറകോട്ടാണെങ്കിലും  ആധുനിക സൗകര്യങ്ങളിലും  യാത്രക്കാരുടെ ക്ഷേമ പ്രവർത്തനത്തിലുമാണ്‌  രാജ്യാന്തര അംഗീകാരം.
      പ്രവർത്തനസജ്ജമായി  ഇതുവരെ   65  ലക്ഷംപേർ യാത്ര ചെയ്‌തു.  കൂടുതൽ ആഭ്യന്തര സർവീസ് ആരംഭിക്കാൻ തദ്ദേശീയ വിമാന കമ്പനികളുമായി  ചർച്ചകളും നടക്കുന്നു. ചരക്കുനീക്കത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  കാർഗോ ടെർമിനൽ നിമാണം പൂർത്തിയായി. 
അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക്‌ പ്രവർത്തനം തുടങ്ങും. രണ്ടുവർഷമായി ഹജ്ജ് പുറപ്പെടൽ കേന്ദ്രമായും  മാറി. ജൂൺ ഒന്നുമുതൽ ജൂലൈ 19 വരെ തീർഥാടകരുമായി 18 വിമാനം സർവീസ്‌ നടത്തി.  ഹജ്ജ് ഹൗസ്‌ സ്ഥാപിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നു.   വൈവിധ്യവൽക്കരണത്തിലൂടെ വിമാനത്താവളം ലാഭകരമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാണ്‌. 
 ഒന്നാം കവാടത്തിനുസമീപം  സമീപം 26,300 ചതുരശ്ര അടിയിൽ ബിപിസിഎൽ  പെട്രോളിയം റീട്ടെയിൽ ഔട്ട്‌ലെറ്റ്‌ ഉടൻ യാഥാർഥ്യമാകും.  കൈവശഭൂമി  വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും പദ്ധതി തയ്യാർ. വൈദ്യുതിച്ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കാൻ  നാല് മെഗാവാട്ട് സോളാർ പ്ലാന്റാണ്‌ വരുന്നത്‌.  രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയുള്ള  തിരക്കേറിയ സമയത്ത്‌  വൈദ്യുതി ഉപഭോഗം കുറയും. കാർ പാർക്കിങ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ്‌ പ്ലാന്റ്‌ സ്ഥാപിക്കുക. പാർക്കിങ് ഏരിയയിൽ അത്‌ മേൽക്കൂരയുമാകും.  മാസം 50 ലക്ഷംരൂപയുടെ  സാമ്പത്തിക ലാഭമുണ്ടാകും. 483 ഏക്കറിൽ 100 മെഗാവാട്ടിന്റെ സോളാർ പാടം  സ്ഥാപിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.
സന്ദർശക ഗ്യാലറിയിൽ ഇളവിൽ പ്രവേശനം
വിമാനത്താവളത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സന്ദർശക ഗ്യാലറിയിൽ 50 ശതമാനം നിരക്കിളവിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകും. വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാം. 31 വരെയാണ്  ഇളവ്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top