18 September Wednesday
വമ്പൻ ഓഫറുമായി ഗൃഹോപകരണ സ്ഥാപനങ്ങളും

വീടൊരുക്കാം സ്വപ്‌നതുല്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
കണ്ണൂർ
ഗൃഹോപകരണങ്ങൾക്കും ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങൾക്കും വൻ ഓഫറുമായി ഓണം വിപണി. നിക്‌ഷാൻ, നാഷണൽ റേഡിയോ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌, നാഷണൽ ഇലക്‌ട്രോണിക്‌സ്‌ ഇ പ്ലാനറ്റ്‌  തുടങ്ങിയ സ്ഥാപനങ്ങളാണ്‌  മികച്ച ഇളവുകളുമായി രംഗത്തിറങ്ങിയിട്ടുള്ളത്‌. 
നിക്‌ഷാനിൽ ‘ഒരേയൊരോണം  ഒരായിരം ഓഫറുകൾ’
നിക്ഷാന്റെ  ‘ഒരേയൊരോണം ഒരായിരം ഓഫറുകൾ'ക്ക് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഗൃഹോപകരണങ്ങൾക്ക്‌  75 ശതമാനംവരെ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമുണ്ട്‌.  സ്കോഡ കുഷാക്ക്‌ കാറാണ് ബമ്പർ സമ്മാനം.  രണ്ട്‌ ബിഎംഡബ്ല്യുജി 310 ആർആർ സ്പോർട്സ് ബൈക്ക്, ആറ്‌ ഏതർ റിസ്റ്റാ സ്‌കൂട്ടർ തുടങ്ങിയ സമ്മാനങ്ങളുമുണ്ട്. ഓരോ പർച്ചേസിനും ‘സ്ക്രാച്ച് ആൻഡ് വിൻ ഓഫറി'ലൂടെ ഫോറിൻ ട്രിപ്പ്, ഐഫോൺ, എൽഇഡി ടിവി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ സമ്മാനങ്ങളും ഉറപ്പാക്കാം. 26 ശതമാനംവരെ  ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും.  വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കുവാനുള്ള  ‘വൺ-സ്റ്റോപ്പ് ഷോപ്പ് സൊല്യൂഷനാ'ണ് നിക്ഷാനിലുള്ളതെന്ന്‌ മാനേജിങ് ഡയറക്ടർ എം എം വി മൊയ്‌തു പറഞ്ഞു. 
എൻആർഇയിൽ  സ്വർണസമ്മാനം
പ്രത്യേക വിലക്കുറവും സ്വർണസമ്മാനവുമാണ്‌ നാഷണൽ റേഡിയോ ആൻഡ്‌ ഇലക്‌ട്രോണിക്‌സി(എൻആർഇ)ലെ ആകർഷണം. അഭിരുചിക്കനുസരിച്ച    ഗൃഹോകരണങ്ങളും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും  കണ്ണൂർ, തലശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്‌, കാസർകോട്‌, കൊണ്ടോട്ടി, മഞ്ചേരി, തിരൂർ ശാഖകളിൽ ലഭ്യമാണ്‌.  പരമാവധി വിലക്കുറവും  ഗുണമേന്മയും ഉറപ്പാക്കിയാണ്‌  വിപണനമെന്ന്‌ ഡയറക്ടർമാരായ കെ മൊയ്‌തീൻകുട്ടിയും പി ഷാജിയും പറഞ്ഞു.  ബുക്കിങ്‌ സൗകര്യവും തിരക്ക്‌ ക്രമീകരിക്കുന്നതിന്‌  പ്രത്യേക ബില്ലിങ്‌ കൗണ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്‌.
 ‘മഹാ ഓണം മഹാ ഓഫറു’മായി ഇ–പ്ലാനറ്റ് 
അമ്പത്തിയാറ്‌ വർഷത്തെ ജനകീയ വിശ്വാസം  മുറുകെപ്പിടിച്ച്‌ നാഷണൽ ഇലക്‌ട്രോണിക്‌സ്‌  ഇ പ്ലാനറ്റും ഓണം വിപണി കീഴടക്കുന്നു.  മഹാ ഓണം മഹാ ഓഫർ സീസൺ രണ്ട്‌   വഴി എല്ലാവിധ ഗാഡ്ജറ്റുകളുടെയും ഗൃഹോപകരണങ്ങളുടെയും വിപുല  ശേഖരവും 75 ശതമാനംവരെ  വിലക്കുറവും എക്സ്ചേഞ്ച് ഓഫറും നൽകിയാണ്‌  ഈ ഓണത്തെ വരവേൽക്കുന്നതെന്ന്‌  എംഡി കെ പി ഫൈസൽ പറഞ്ഞു. ദിവസേന നറുക്കെടുപ്പിലൂടെ 100 വീതം ടിവി,   മിക്സി, ഇൻഡക്‌ഷൻ കുക്കർ,  സ്മാർട്ട് വാച്ച്,  ഇയർ ബഡ്‌സ് തുടങ്ങിയ സമ്മാനങ്ങളുംനൽകുന്നു. രണ്ടുവർഷത്തെ സൗജന്യ എക്‌സ്‌റ്റന്റ്‌  വാറന്റി, മികച്ച  വിൽപ്പനാനന്തര സേവനം എന്നിവയും ഉറപ്പാക്കുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top