23 December Monday
വായ്‌പത്തട്ടിപ്പ്‌

അയ്യങ്കുന്ന് വനിതാ സഹകരണസംഘം സെക്രട്ടറി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
ഇരിട്ടി 
കോൺഗ്രസ് നിയന്ത്രണത്തിലുള്ള അയ്യങ്കുന്ന് വനിതാ സഹകരണ സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടിൽ   സെക്രട്ടറി പി കെ ലീല റിമാൻഡിൽ. കമ്പനി നിരത്ത് സ്വദേശിനി  പി കെ ലീലയെ കഴിഞ്ഞ ദിവസമാണ്‌ കരിക്കോട്ടക്കരി എസ്എച്ച്‌ഒ കെ ജെ വിനോയ് അറസ്‌റ്റ് ചെയ്‌തത്‌. മട്ടന്നുർ കോടതിയിൽ ഹാജരാക്കി.   
വ്യാജ അക്കൗണ്ടുകൾ വഴി ഒന്നര കോടി രൂപയുടെ വായ്‌പത്തട്ടിപ്പാണ് സംഘത്തിൽ നടന്നത്.   ഒമ്പതുമാസം മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്‌  ക്രമക്കേടുകളും പണാപഹരണവും കണ്ടെത്തിയത്‌. തുടർന്ന്  സഹകരണവകുപ്പ്‌ അന്നത്തെ   ഭരണസമിതിയെ  പിരിച്ചുവിട്ട്‌  അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റിയെ ചുമതലയേൽപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി  സംഘം സെക്രട്ടറി പി കെ ലീലയെ   സസ്പെൻഡ് ചെയ്തു.    തുടർന്ന്  പൊലീസിൽ പരാതിപ്പെട്ടു.   ഈ പരാതിയിൽ കരിക്കോട്ടക്കരി പൊലീസ്  കേസെടുത്തു. തുടർന്ന്   പി കെ ലീല മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും  കോടതി തള്ളി. തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത‍്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top