22 December Sunday

ബിഎസ്എൻഎൽ പെൻഷനേഴ്സ് മഹിളാ പ്രതിഷേധക്കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ഓൾ ഇന്ത്യാ ബിഎസ്‌എൻഎൽ ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ വനിതാകമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ 
 പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ
അഖിലേന്ത്യാ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ മഹിളാ കമ്മിറ്റി  കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധക്കൂട്ടായ്‌മ  സംഘടിപ്പിച്ചു. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവവനിതാ ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിൽ കുറ്റക്കാരെ ശിക്ഷിക്കുക, തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.
 ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി  ഉദ്ഘാടനംചെയ്തു.   മഹിളാ കമ്മിറ്റി ചെയർമാൻ പി എം ഏലിയാമ്മ അധ്യക്ഷയായി.    പി മനോഹരൻ,   കെ ശാന്തകുമാർ,  കെ രാജൻ, യു ചിത്രാംഗി, സി വിജയൻ, കെ പി ലത, പി പ്രവീൺ എന്നിവർ സംസാരിച്ചു.    കെ വി രമാദേവി സ്വാഗതവും  സുജാത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top