കണ്ണൂർ
മൃഗസംരക്ഷണ വകുപ്പിൽ അംഗീകാരമുള്ള വളന്റിയർമാരായി കുടുംബശ്രീ പ്രവർത്തകരും. ‘എ ഹെൽപ്പ്’ പരിശീലനത്തിലൂടെ മൃഗസംരക്ഷണ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. ബത്തേരി, കണ്ണൂർ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകളിലെ 16 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം, എഴുത്തുപരീക്ഷ, പ്രായോഗികപരീക്ഷ എന്നിവയ്‌ക്ക് ശേഷമാണ്
എ ഹെൽപ്പ് വളന്റിയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇൻഷുറൻസ് ടാഗിങ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തൽ, പ്രതിരോധ കുത്തിവയ്‌പ് ക്യാമ്പുകളുടെ സംഘാടനം, കർഷകർക്ക് ബോധവൽക്കരണം, ഇയർടാഗിങ്, അസുഖം റിപ്പോർട്ടുചെയ്യൽ, തെരുവുനായ നിയന്ത്രണം, പേവിഷബാധ നിയന്ത്രണം എന്നിവയാണ് വളന്റിയർമാരുടെ പ്രവർത്തനമേഖല. പരിശീലനം ലഭിച്ച 11 കുടുംബശ്രീ വളന്റിയർമാർക്ക് ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ എം വി ജയൻ സർട്ടിഫിക്കറ്റ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..