23 December Monday

അവകാശ ദിനാചരണം പണിമുടക്ക് നോട്ടീസ് നൽകി 
വയോമിത്രം ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

കേരള സാമൂഹ്യസുരക്ഷാ മിഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നീലേശ്വരം നഗരസഭാ 
ചെയർപേഴ്‌സൺ ടി വി ശാന്തയ്‌ക്ക്‌ പണിമുടക്ക്‌ നോട്ടീസ്‌ നൽകുന്നു

കാസർകോട്‌
സംസ്ഥാനത്തെ വയോമിത്രം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കേരള സാമൂഹ്യസുരക്ഷാ മിഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ അവകാശ ദിനം ആചരിച്ചു. ജില്ലയിലെ കാസർകോട്‌, കാഞ്ഞങ്ങാട്‌, നീലേശ്വരം നഗരസഭകളിലായി ആറായിരത്തിലധികം വയോജനങ്ങൾക്ക്‌ ഉപകാരപ്രദമാകുന്ന വയോമിത്രം പദ്ധതി നടത്തിപ്പ് അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് വയോജനങ്ങൾ. അതിനിടെയാണ്‌ കോഡിനേറ്റർമാർ, മെഡിക്കൽ ഓഫീസർമാർ, സ്‌റ്റാഫ്‌ നഴ്‌സ്‌, ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്‌സ്‌ എന്നിവർക്ക്‌ മാസങ്ങളായി ശമ്പളം ലഭിക്കാത്ത അവസ്ഥയുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ യൂണിയൻ നേതൃത്വത്തിൽ നഗരസഭാ  ചെയർമാനും സെക്രട്ടറിക്കും പണിമുടക്ക്‌ നോട്ടീസ്‌ നൽകിയത്‌.
കാസർകോട്‌ നഗരസഭാ ചെയർമാൻ അബ്ബാസ്‌ ബീഗം, കാഞ്ഞങ്ങാട് നഗരസഭാ വൈസ്‌ ചെയർമാൻ ബിൽടെക്‌ അബ്ദുള്ള, നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത എന്നിവർക്ക്‌ യൂണിയൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി രാജേഷ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, സി ആർ സിന്ധു എന്നിവരുടെ നേതൃത്വത്തിലെത്തിയാണ്‌ പണിമുടക്ക്‌ നോട്ടീസ്‌ നൽകിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top