03 December Tuesday

ചെങ്കൊടി ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 ചെറുപുഴ 

സിപിഐ എം പെരിങ്ങോം ഏരിയാ സമ്മേളനത്തിന് ചെറുപുഴയിൽ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളനവേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഘാടകസമിതി ചെയർമാൻ കെ ഡി അഗസ്റ്റിൻ പതാക ഉയർത്തി. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാകജാഥ മുനയൻകുന്ന് രക്തസാക്ഷി സ്മാരകത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റംഗം സി സത്യപാലൻ ഏരിയാ കമ്മിറ്റിയംഗം പി വി തമ്പാന് കൈമാറി. അത്‌ലറ്റുകൾ ചെറുപുഴയിലെത്തിച്ചു. കെ പ്രഭാകരൻ സ്വാഗതംപറഞ്ഞു. പി ശശിധരൻ അധ്യക്ഷനായി. 
കൊടിമരം  പ്രാപ്പൊയിലിൽ  മുതിർന്ന നേതാവ് കെ വി ഗോവിന്ദൻ, ഏരിയാ കമ്മിറ്റി അംഗം കെ എം ഷാജിക്ക് കൈമാറി. കെ കെ ജോയ് അധ്യക്ഷനായി. കെ എം രാജേന്ദ്രൻ സ്വാഗതംപറഞ്ഞു. കെ ഡി അഗസ്റ്റിൻ, കെ പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളന നഗറിൽ പി വി വത്സല പതാകയും എം പി ദാമോദരൻ കൊടിമരവും ഏറ്റുവാങ്ങി. കെ പി ഗോപാലൻ സ്വാഗതംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top