18 December Wednesday

ആർഎംഎസ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള 
തീരുമാനം പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ്‌ ആർഎംഎസ് പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം 
സംസ്ഥാന ജനറൽ സെക്രട്ടറി വി എ മോഹനൻ ഉദ്ഘാടനംചെയ്യുന്നു

 കണ്ണൂർ

ആർഎംഎസ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ്‌ ആർഎംഎസ് പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി എ മോഹനൻ ഉദ്ഘാടനംചെയ്തു. പി പി വി നാരായണൻ അധ്യക്ഷനായി. എഐപിആർപിഎ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി വി രാജേന്ദ്രൻ, എഐബിഡിപിഎ സംസ്ഥാന പ്രസിഡന്റ്‌ കെ മോഹനൻ, എൻസിസിപിഎ അഖിലേന്ത്യാ അസി. സെക്രട്ടറി ജനറൽ സി പി ശോഭന എന്നിവർ സംസാരിച്ചു. പുതിയടവൻ നാരായണൻ സ്വാഗതവും കെ മോഹനൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി പി വി നാരായണൻ (പ്രസിഡന്റ്‌), പുതിയടവൻ നാരായണൻ (സെക്രട്ടറി), കെ രാജൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top