27 December Friday

കോട്ടയം സഹകരണ ബാങ്ക് 
പൂക്കോട് ശാഖ തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

കോട്ടയം സഹകരണ ബാങ്ക് പൂക്കോട് ശാഖ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു

പിണറായി 
കോട്ടയം സഹകരണ ബാങ്ക് പൂക്കോട് ശാഖ പൂക്കോട് ടൗണിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. റെയ്ഡ്കോ ചെയർമാൻ 
എം സുരേന്ദ്രൻ എടിഎം കാർഡ് വിതരണംചെയ്തു. സഹകരണ ജോ. രജിസ്ട്രാർ ഇ രാജേന്ദ്രൻ ആദ്യകാല മെമ്പർമാരെയും മുൻ സാരഥികളെയും ആദരിച്ചു. കേരള സഹകരണ ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ കെ ശശിധരൻ നിക്ഷേപ സമാഹരണവും കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ ലോക്കർ ഉദ്ഘാടനവും കൂത്തുപറമ്പ് വീവേഴ്സ് കോ–--ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം ദാസൻ വായ്പാ വിതരണവും തലശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി അനിൽ ഓഹരി സമാഹരണവും തലശേരി സഹകരണസംഘം അസി. രജിസ്ട്രാർ എ കെ ഉഷ കംപ്യൂട്ടർ സ്വിച്ചോണും നിർവഹിച്ചു. 
ബാങ്ക് പ്രസിഡന്റ് എം മോഹനൻ, സെക്രട്ടറി എം സമ്പത്ത്കുമാർ, ടി കെ ദീപ, പി കെ അബൂബക്കർ, എം ദാസൻ, സി രവീന്ദ്രൻ, ഇ ഡി ബീന, പി രാഘവൻ, പി പി അശോകൻ, എൻ ബാലൻ, പി ചന്ദ്രൻ, ടി പി ഇബ്രാഹിം, കെ സഹദേവൻ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top