17 September Tuesday

5.5 കോടി രൂപയുടെ ഭരണാനുമതി നൽകി: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

മന്ത്രി വി എൻ വാസവൻ അഴീക്കൽ തുറമുഖം സന്ദർശിക്കുന്നു

കണ്ണൂർ
അഴീക്കൽ തുറമുഖ ഗോഡൗൺ നിർമാണത്തിന്‌ 5.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. കെ വി സുമേഷ് എംഎൽഎയോടൊപ്പം അഴീക്കൽ തുറമുഖം സന്ദർശിച്ചശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
   നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് വേണ്ട കാര്യങ്ങൾ ഉടൻ ആരംഭിക്കും. തുറമുഖത്തിലെ ഡ്രെഡ്ജിങ് പ്രവർത്തനം മൺസൂൺ കഴിഞ്ഞ് ആരംഭിക്കും. നിലവിലെ 2.5 മീറ്റർ ആഴം നാല് മീറ്ററിൽ കൂടുതലായി ഉയർത്താൻ സാധിക്കും. തുറമുഖത്തിന് ശുദ്ധജലം ഉറപ്പാക്കുവാൻ രണ്ടുകോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ പശ്ചാത്തല വികസനത്തിനുള്ള പ്രവർത്തനങ്ങൾ ഈ മാസം കൂടുന്ന മാരിടൈം ബോർഡിന്റെ മീറ്റിങ്ങിൽ കെ വി സുമേഷ് എംഎൽഎയെകൂടി ഉൾപ്പെടുത്തി ചർച്ചചെയ്യും.
വിഴിഞ്ഞം തുറമുഖം കമീഷൻചെയ്തത് അഴീക്കൽ, ബേപ്പൂർ, കൊല്ലം തുറമുഖങ്ങളുടെ വികസന കുതിപ്പിന്  കാരണമാകുമെന്നും മദർഷിപ്പിൽ (വൻകിട ചരക്ക് കപ്പലുകൾ) വിഴിഞ്ഞത്ത് വരുന്ന കണ്ടെയ്‌നറുകൾ ഈ തുറമുഖങ്ങളിലേക്ക് അയക്കാൻ സാഹചര്യങ്ങൾ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
എം പ്രകാശൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ്, മാരിടൈം ബോർഡ് സിഇഒ  ഷൈൻ എ ഹക്ക്, പോർട്ട് ഓഫീസർ ടി ദീപൻ കുമാർ, ജനപ്രതിനിധികൾ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്‌ ടി കെ രമേഷ് കുമാർ, അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് തുറമുഖം സന്ദർശിച്ചത്. തുറമുഖ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് മന്ത്രി അഴീക്കൽ പോർട്ട് സന്ദർശിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top