05 November Tuesday

വെള്ളച്ചാലിൽ കണ്ടൽക്കാട് വെട്ടിനശിപ്പിച്ച് ഭൂമാഫിയ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

മുട്ടം വെള്ളച്ചാലിലെ പുഴയോരത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ചനിലയിൽ

മാടായി
മാടായി പഞ്ചായത്തിലെ  മുട്ടം വെള്ളച്ചാലിൽ പാരിസ്ഥിതി  ദുർബല പ്രദേശങ്ങളിലടക്കം  കണ്ടൽക്കാടുകൾ  നശിപ്പിച്ച്‌  ഭൂമാഫിയ. 19–--ാം വാർഡിലെ പടിഞ്ഞാറ് ഭാഗത്ത് പുഴയോട് ചേർന്നുള്ള അഞ്ച് ഏക്കറോളം ചതുപ്പ് നിലത്തെ  കണ്ടലുകളാണ്‌ നശിപ്പിച്ചത്‌. വെട്ടിയിട്ട് ഉണങ്ങിയ ശേഷം പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കത്തിക്കുകയാണ്. പുതുനാമ്പുകൾ വീണ്ടും തളിർക്കാതിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.   ചെടികൾ  ഉണക്കിയ ശേഷം കുന്ന് ഇടിച്ച മണ്ണും കൊട്ടിടം പൊളിച്ച അവശിഷ്ടങ്ങളും തള്ളി ഏക്കറുകളോളം നികത്തി. 
ഒട്ടേറെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകൂടിയാണ്‌ ഭൂമാഫി   ഇല്ലാതാക്കുന്നത്. വിവിധയിനം ഞണ്ട്, മീൻ തുടങ്ങിയവയുടെ  പ്രജനന കേന്ദ്രമാണ്‌  കണ്ടൽക്കാടുകൾ.   നികത്തിയ സ്ഥലത്ത് കെട്ടിട നിർമാണവും നടത്തുന്നുണ്ട്. 
പുഴയിൽനിന്ന്  പത്ത് മീറ്ററോളം മാത്രമേ കെട്ടിടത്തിലേക്ക് അകലമുള്ളു. നികത്തിയ ശേഷം ചെറുഫല വൃക്ഷത്തൈകളും മറ്റും നട്ട് പിടിപ്പിച്ച് സ്ഥലം കൂടിയ വിലയ്‌ക്ക് മറിച്ച് വിൽക്കുകയാണ്  ലക്ഷ്യം. പ്രദേശത്തേക്ക് റോഡും നിർമിക്കുന്നുണ്ട്. 
സമീപ പ്രദേശത്തുനിന്നുള്ള വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്ന കൈത്തോടുകളടക്കം നികത്തി ഇതിനോട് ചേർന്നുള്ള മഞ്ചയും തടസ്സപ്പെടുത്തി.  മാടായി പഞ്ചായത്തിന്റെ ഭാഗമായ വെള്ളച്ചാലിലെ കണ്ടൽ നശീകരണവും ചതുപ്പ് നികത്തലും കണ്ടില്ലെന്ന് നടിക്കുകയാണ് പഞ്ചായത്ത് ഭരണാധികാരികൾ.  ഭരണസമിതിയിലെ യുഡിഎഫ് പ്രതിനിധിയുടെ മൗനാനുവാദത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top