31 October Thursday

സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

കണ്ണൂർ

സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഗ്രൂപ്പ്- –-3  മത്സരങ്ങൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ കണ്ണൂർ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു. ഗെയിംസിൽ ഒന്നാമതെത്തുന്ന ജില്ലയിലെ കുട്ടികൾക്ക് അവർ പങ്കെടുത്ത മത്സരയിനത്തിലെ ഉപകരണം നൽകുമെന്ന്‌ ദിവ്യ പറഞ്ഞു. കോർപറേഷൻ സ്ഥിരംസമിതി ചെയർമാൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഡോ. സി എസ് പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ്‌കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, എസ്എസ്‌കെ  ജില്ലാ പ്രൊജക്ട് കോ–-ഓഡിനേറ്റർ ഇ സി വിനോദ്, സി എം നിധിൻ, പി പി മുഹമ്മദലി എന്നിവർ സംസാരിച്ചു. മത്സരം ബുധനാഴ്‌ചയും തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top