23 December Monday
തൊഴിലും കൂലിയും സംരക്ഷിക്കുക

ലേബർ ഓഫീസിലേക്ക്‌ സ്വർണത്തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

സ്വര്‍ണത്തൊഴിലാളി യൂണിയന്റെ ജില്ലാ ലേബര്‍ ഓഫീസ് മാര്‍ച്ച് സി ക‍ൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  സ്വർണത്തൊഴിലാളി യൂണിയൻ (സിഐടിയു)  ജില്ലാ ലേബർ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ആഭരണത്തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, ഉടമകളിൽനിന്ന് സെസ്‌ പിരിച്ച്‌ ആഭരണ നിർമാണത്തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വിൽക്കുന്നതിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരിക,  തൊഴിൽനിയമങ്ങൾ കർശനമായി നടപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌. സിഐടിയു  ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഒ സജിത്‌ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ മനോഹരൻ, യൂണിയൻ ജില്ലാ സെക്രട്ടറി കെ സി ജ്യോ‌തീന്ദ്രൻ എന്നിവർ സംസാരിച്ചു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top