22 December Sunday
അഞ്ചുപേർക്ക് കടിയേറ്റു

കുറുനരി യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024
മാട്ടൂൽ
മാട്ടൂലിൽ കുറുനരിയുടെ പരാക്രമം, അഞ്ചുപേർക്ക് കടിയേറ്റു. യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു. മാട്ടൂൽ സെൻട്രലിലെ ടാക്സി ഡ്രൈവർ കെ ഇ ഹനീഫ(34) യുടെ ഇടത് കൈവിരലാണ്‌ കടിച്ചെടുത്തത്‌. ഇദ്ദേഹത്തെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാട്ടൂൽ സെൻട്രലിനും മാട്ടൂൽ ഗവ. ആശുപത്രിക്കുമിടയിലുള്ള പ്രദേശങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. ആശുപത്രിക്ക് സമീപത്തെ ഹസൻ(71), മാട്ടൂൽ വ്യാകുലമാതാ ദേവാലയത്തിന് സമീപത്തെ അദ്വൈതിക (2),  ഒളിയങ്കരപ്പള്ളിക്ക് സമീപത്തെ ഹനാൻ (2), ഗ്രാമീണ ബാങ്കിന് സമീപത്തെ അജ്‌മൽ (11) എന്നിവർക്കാണ്‌ കടിയേറ്റത്.  
മുഖത്ത് കടിയേറ്റ കുട്ടി മൊട്ടാമ്പ്രത്തെ സ്വകാര്യ മെഡിക്കൽ സെന്ററിലും മറ്റുള്ളവർ പരിയാരത്തെ കണ്ണൂർ ഗവ.  മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. 
രണ്ട് ദിവസം മുമ്പ് രാത്രി ആറുതെങ്ങ് ബസ്‌സ്റ്റോപ്പിന് സമീപത്ത് നിൽക്കുകയായിരുന്ന മധ്യവയസ്കനെയും കുറുനരി ആക്രമിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top